പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ഒന്നര മാസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം. വൈകിട്ട് ആറിനാണ് പരസ്യപ്രചാരണം അവസാനിക്കുക. ഉച്ചക്ക് ശേഷം സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലാണ് മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശമുണ്ടാകും.
കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി, കോൺഗ്രസ് സ്ഥാനാർഥിയുമായി ബന്ധപ്പെട്ട നീലട്രോളി വിവാദം, ബിജെപിയുമായുള്ള സന്ദീപ് വാര്യരുടെ അകല്‍ച്ച, സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശം എന്നിങ്ങനെ വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാതിരുന്ന പാലക്കാടന്‍ പ്രചാരണ നാളുകള്‍ മറ്റ് രണ്ട് ഉപതെരഞ്ഞെടുപ്പുകളേക്കാള്‍ കൂടുതല്‍ മാധ്യമശ്രദ്ധയും ആകര്‍ഷിച്ചിരുന്നു. വോട്ടര്‍ പട്ടികയിലെ വ്യാജന്മാരെ കണ്ടെത്തിയില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടുണ്ട്.