പാലസ്തീന് ജനങ്ങള്‍ക്കുനേരെ അതിക്രൂരമായി ദിവസേന ബോംബ് വര്‍ഷിച്ച് കുഞ്ഞുങ്ങളെവരെ കൊന്നൊടുക്കുന്ന വംശഹത്യക്കെതിരെ ലോക ജനത പാലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യാ ഗവണ്മെന്റ് എടുക്കുന്ന നിലപാട് ഇന്ത്യയുടെ വിദേശ നയത്തിന്റെ പാരമ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അതു തിരുത്തണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. പാലസ്തീന്‍ ജനങ്ങള്‍ക്ക് പാലസ്തീനില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം അംഗീകരിച്ചാല്‍ മാത്രമേ പാലസ്തീന്‍ പ്രശ്നത്തിന് പരിഹാരമാകൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകത്തെ വിവിധ രാജ്യങ്ങളില്‍, പാലസ്തീന്‍ ഐക്യദാര്‍ഢ്യ ഗ്ലോബല്‍ ആക്ഷന്‍ ഡേയായി ജനുവരി 13 ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം പാലസ്തീന്‍ സോളിഡാരിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പാലസ്തീന്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.അജയന്‍ അധ്യക്ഷത വഹിച്ചു. വിവധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോ.നളിനീനായിക്, ഷാജിര്‍ഖാന്‍, അഡ്വ.എം.എ.ഫ്രാന്‍സിസ്, ആന്റോഏലിയാസ് , ഡോ.സോണിയാജോര്‍ജ്ജ്, അതുല്‍നന്ദന്‍, ശ്രീജനെയ്യാറ്റിന്‍കര, മെഴ്സി അലക്സാണ്ടര്‍, പി.പി.സത്യന്‍, സിസ്റ്റര്‍ മെഴ്സിമാത്യു, സീറ്റാദാസന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശുഭ വയനാട് അവതരിപ്പിച്ച എന്റെ കുഞ്ഞെവിടെ എന്ന ഏകപാത്രാഭിനയവുമുണ്ടായിരുന്നു.