ആലപ്പുഴ : നാട്ടിൽ ഭൂരിപക്ഷ – ന്യൂനപക്ഷ വർഗീയത വളരുന്നത് അപകടകരമാണെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു ഇതിന്റെ ഏറ്റവും അവസാനത്തെ സംഭവമാണ് പാലക്കാട് അരങ്ങേറിയത്. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്ക്കാരിക സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗിയതയെ ചെറുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുത്വ മതത്തെ ഉയർത്തിക്കാട്ടി രാജ്യത്തിന്റെ ഭരണാധികാരികൾ ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. മതനിരപേക്ഷ തയാണ് രാജ്യത്തിന്റെ ശക്തി. എന്നാൽ അത് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ്. മതനിരപേക്ഷത പുനപ്രതിഷ്ഠിച്ച് വർഗീയതയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങൾ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സമ്മേളനത്തിൽ സിനിമാ സീരിയൽ താരം കിഷോർ അധ്യക്ഷത വഹിച്ചു . ആർ എസ് രാഹുൽ രാജ് സ്വാഗതം പറഞ്ഞു .
കുരീപ്പുഴ ശ്രീകുമാർ , മുരുകൻ കാട്ടാക്കട , മഹിളാ സം ഘം സംസ്ഥാന സെക്രട്ടറി പി വസന്തം , സി പിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് , എന്നിവർ പങ്കെടുത്തു . യു അമൽ നന്ദി പറഞ്ഞു . വിപ്ലവ ഗായിക പി കെ മേദിനി യെ ചടങ്ങിൽ ആദരിച്ചു.