കണ്ണൂർ : ലോകകപ്പ് ഫുട്ബോളിന് ആരവം അറിയിച്ചു കൊണ്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുൻ ഇന്ത്യൻ താരം സി കെ വിനീത് മുഖ്യാതിഥിയായി. നിരവധി പേർ ആവേശത്തോടെ ഷൂട്ടൗട്ടിൽ പങ്കാളികളായി.
ഗോൾ നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് അധ്യക്ഷനായി. എഐവൈഎഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി കെ എം സപ്ന, കെ വി രജീഷ്, എം സി സജീഷ്, പി എ ഇസ്മായിൽ എന്നിവർ സംസാരിച്ചു.