തിരൂർ: സ്വാതന്ത്ര്യ സമ്പാദത്തിന് ശേഷം ഇന്ത്യയിൽ പിറവി കൊണ്ട ആദ്യത്തെ യുവജന സംഘടനയായ എഐവൈഎഫ് പിന്നിട്ട വഴികൾ സമരങ്ങളുടേതായിരുന്നു എന്ന് മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. രാജ്യം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനായി എഐവൈഎഫിനെപ്പോലെ മറ്റാരും കലഹിച്ചിട്ടില്ല.
ഇന്ത്യയെന്ന ബഹുസ്വരതക്ക് രക്തവും ജീവനും നൽകിയാണ് സംഘടന സംരക്ഷണം നൽകിയതെന്നും അതിന്റെകൂടെ അനന്തര ഫലമാണ് ഇന്ന് നാം അനുഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരൂരിൽ ചേരുന്ന എ ഐ വൈ എഫ് മലപ്പുറം ജില്ലാ ക്യാമ്പിൽ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ.