Tuesday, January 21, 2025
spot_imgspot_img
HomeIndiaഅംബേദ്‌കറെ അധിഷേപിച്ച് അമിത്‌ ഷാ; വിവാദപരാമർശത്തിനെതിരെ പ്രതിഷേധം രൂക്ഷം

അംബേദ്‌കറെ അധിഷേപിച്ച് അമിത്‌ ഷാ; വിവാദപരാമർശത്തിനെതിരെ പ്രതിഷേധം രൂക്ഷം

അംബേദ്‌കറെ അവഹേളിച്ച അമിത്‌ ഷായുടെ പരാമർശങ്ങൾക്കെതിരെ വൻ പ്രതിഷേധം. പരാമർശം വിവാദമായതോടെ വെട്ടിലായിരിക്കുന്നത് ബിജെപി നേതൃത്വം ഒന്നടങ്കമാണ്. ‘അംബേദ്‌കർ… അംബേദ്‌കർ.. അംബേദ്‌കർ.. എന്ന്‌ പറയുന്നത്‌ ഇപ്പോൾ ചിലർക്കൊരു ഫാഷനായിട്ടുണ്ട്‌. അത്രയും വട്ടം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കിൽ നേരിട്ട്‌ സ്വർഗപ്രവേശം ലഭിക്കുമായിരുന്നു’ എന്നായിരുന്നു രാജ്യസഭയിൽ ചൊവ്വാഴ്‌ച ഭരണഘടനയെക്കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ മറുപടിയിൽ അമിത്‌ ഷാ അധിക്ഷേപിച്ചത്‌.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരുമടക്കം സഭയിൽ സംസാരിച്ച ബിജെപി നേതാക്കൾ അംബേദ്‌കറെ മാനിക്കുന്നവരാണ്‌ തങ്ങളെന്നും ഭരണഘടനയുടെ സംരക്ഷകരാണെന്നും അവകാശപ്പെട്ടു. എന്നാൽ, ഷായുടെ അവഹേളന വാക്കുകൾ അംബേദ്‌കറോടും ദളിത്‌–- പിന്നാക്ക സമൂഹത്തോടുമുള്ള സംഘപരിവാറിന്റെ യഥാർഥ സമീപനം വീണ്ടും വെളിപ്പെടുത്തി.

അംബേദ്‌കർ എന്ന്‌ പറയുന്നത്‌ ഇന്ന്‌ ചിലർക്ക്‌ ഒരു ഫാഷനായി മാറിയെന്നും പകരം ദൈവത്തെ വിളിച്ചിരുന്നെങ്കിൽ സ്വർഗമെങ്കിലും കിട്ടുമെന്നുമുള്ള ഷായുടെ പരാമർശം വ്യാപകമായി പ്രചരിച്ചതോടെയാണ്‌ ബിജെപി അപകടം മണത്തത്‌. കൃത്രിമവീഡിയോ എന്നും മറ്റും തുടക്കത്തിൽ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും സഭാരേഖകളിൽ അടക്കം പരാമർശം ഉൾപ്പെട്ടത്‌ തിരിച്ചടിയായി.

വിശ്വസ്‌തനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട്‌ രംഗത്തിറങ്ങി. എന്നാൽ ദേശീയതലത്തിൽ വലിയ പ്രതിഷേധം ഉടലെടുത്താൽ ബിജെപി പ്രതിസന്ധിയിലാകും. പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം തുടരുമെന്നതിനാൽ ശീതകാലസമ്മേളനം വെട്ടിച്ചുരുക്കാനും ആലോചനയുണ്ട്‌.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares