പത്തനംതിട്ട ജില്ലാ ശില്പശാല എഐവൈഎഫ് സമാപിച്ചു. രണ്ട് ദിവസങ്ങളായി പന്തളത്ത് നടന്ന ശില്പശാലയ്ക്കാണ് ഇന്നലെ കൊടിയിറങ്ങിയത്. ജില്ലാ പ്രസിഡൻ്റ് ആയി അഡ്വ. സുഹാസ് എം ഹനീഫിനേയും സെക്രട്ടറിയായി എസ് അഖിലിനേയും തെരഞ്ഞെടുത്തു . വൈസ് പ്രസിഡൻ്റുമാരായി വിനീത് കോന്നി, ആർ ഹനീഷ് ,വിപിൻ പി പൊന്നപ്പൻ, അശ്വിൻ മണ്ണടി എന്നിവരെയും ജോയിൻ്റ് സെക്രട്ടറിമാരായി ശ്രീനാദേവി കുഞ്ഞമ്മ, അജിത്ത് ശാന്തകുമാർ, ജോബി പി തോമസ്, എം മനു എന്നിവരെയും തെരഞ്ഞെടുത്തു.
കേരള നവോത്ഥാനം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും വർത്തമാനതാലത്തെ യുവജന മുന്നേറ്റത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ അരുണും ക്ലാസ് നയിച്ചു. അഡ്വ ആർ ജയൻ, എസ് വിനോദ്കുമാർ, സി കെ ശശിധ രൻ, കെ ജി രതീഷ്കുമാർ, ജി ബൈജു,ശ്രീനാദേവി കുഞ്ഞമ്മ, ബിബിൻ എബ്രഹാം, എസ് ദേവദത്ത്, അശ്വിൻ മണ്ണടി തുടങ്ങി യവർ ചടങ്ങിൽ സംസാരിച്ചു.