Friday, November 22, 2024
spot_imgspot_img
HomeKeralaമുദ്രാവാക്യങ്ങള്‍ക്ക് കുതിച്ചൊഴുകുന്ന പമ്പയുടെ ശൗര്യം; പത്തനംതിട്ട സേവ് ഇന്ത്യ മാര്‍ച്ചിനെ നെഞ്ചേറ്റുന്നു

മുദ്രാവാക്യങ്ങള്‍ക്ക് കുതിച്ചൊഴുകുന്ന പമ്പയുടെ ശൗര്യം; പത്തനംതിട്ട സേവ് ഇന്ത്യ മാര്‍ച്ചിനെ നെഞ്ചേറ്റുന്നു

സ്വച്ഛ സുന്ദരമാണ് പത്തനംതിട്ട. ചിലമ്പിയൊഴുകുന്ന പമ്പ, ആകാശം തൊട്ടുനില്‍ക്കുന്ന വന്‍ മലകള്‍. നാട്ടിന്‍പുറത്തിന്റെ അത്രമേല്‍ കൊതിപ്പിക്കുന്ന ശാന്തത. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന തിരുവല്ലയും അടൂരും. പത്തനംതിട്ടയുടെ ചരിത്രമുറങ്ങുന്ന മണ്ണിലൂടെ സേവ് ഇന്ത്യ മാര്‍ച്ച് മുന്നേറുകയാണ്.

നടന്നു പോകുന്ന വഴികളില്‍ സ്വാതന്ത്ര സമര ചരിത്രത്തിന്റെ വലിയ പാരമ്പര്യമുണ്ട്. ജനകീയ സമരങ്ങളോട് എന്നും ഐക്യപ്പെട്ടു നിന്ന നാടിന്റെ ഹൃദയം, സേവ് ഇന്ത്യ മാര്‍ച്ചുമായി നടന്നെത്തുന്ന എഐവൈഎഫുകാരെ ആവേശത്തോടെ സ്വീകരിക്കുന്നു.

എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോന്‍ നയിക്കുന്ന തെക്കന്‍ മേഖല ജാഥയ്ക്ക് പത്തനംതിട്ട ജില്ലയില്‍ വന്‍ സ്വീകരമണമാണ് ആദ്യ ദിനം ലഭിച്ചത്. ആയിരക്കണക്കിന് യുവാക്കള്‍ ജാഥയ്ക്ക് പിന്തുണയുമായെത്തി. ആവേശത്തില്‍ അവര്‍, നീല ചെങ്കൊടി വാനോളമുയര്‍ത്തി ഇങ്ക്വിലാബ് വിളിക്കുന്നു. മുദ്രാവാക്യങ്ങള്‍ക്ക് ശബരിമല കാടുകള്‍ താണ്ടിവരുന്ന പമ്പയുടെ ശൗര്യം… പത്തനംതിട്ട സേവ് ഇന്ത്യ മാര്‍ച്ചിനെ നെഞ്ചിലേറ്റിയിരിക്കുന്നു. മറക്കില്ല, ഈ ആവേശത്തെ.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares