വിനയൻ സംവിധാനം ചെയ്ത് സിജു വിൽസനെ നായകനായ പത്തൊൻപതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധ പണിക്കരായാണ് സിജു വേഷമിടുന്നത്. യൂട്യൂബിലടക്കം റിലീസ് ചെയ്ത ടീസർ ഇതിനോടകം പ്രേഷക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. മമ്മൂട്ടിയും, മോഹൻ ലാലും, സുരേഷ് ഗോപിയും ഉൾപ്പടെയുള്ള മലയാള സിനിമ മേഖലയിലെ വലിയ നിരതന്നെ ഈ ചിത്രത്തിന്റെ ടീസർ റിലീസിംഗിൽ പങ്കെടുത്തു.
ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. കയാദു ലോഹർ ആണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനിൽ എത്തുക. വൻ താരനിര അണിനിരക്കുന്ന ചിത്രവുമാണിത്. ചെമ്പൻ വിനോദ്, അനൂപ് മേനോൻ, സുധീർ കരമന, സുരേഷ് കൃഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത്ത് രവി, അശ്വിൻ, ജോണി ആൻറണി, ജാഫർ ഇടുക്കി, സെന്തിൽ കൃഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, കൃഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വി കെ ബൈജു, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര രാധാകൃഷ്ണൻ, സലിം ബാവ, ജയകുമാർ, നസീർ സംക്രാന്തി, കൂട്ടിക്കൽ ജയചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്ത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, രേണു സുന്ദർ, ദുർഗ കൃഷ്ണ, സുരഭി സന്തോഷ്, ശരണ്യ ആനന്ദ് തുടങ്ങിയവർക്കൊപ്പം പതിനഞ്ചോളം വിദേശ അഭിനേതാക്കളും ചിത്രത്തിൽ അഭിനയിക്കുമെന്ന് വിനയൻ നേരത്തെ അറിയിച്ചിരുന്നു.
എം ജയചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കുന്ന നാല് ഗാനങ്ങളുടെ റെക്കോർഡിംഗ് പൂർത്തിയായിട്ടുണ്ട്. ഛായാഗ്രഹണം ഷാജികുമാർ, കലാസംവിധാനം അജയൻ ചാലിശ്ശേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, ക്യഷ്ണമൂർത്തി, പ്രൊജക്ട് ഡിസൈനർ ബാദുഷ, എഡിറ്റിംഗ് വിവേക് ഹർഷൻ, മേക്കപ്പ് പട്ടണം റഷീദ്, വസ്ത്രാലങ്കാരം ധന്യ ബാലക്യഷ്ണൻ തുടങ്ങിയവരാണ്.