പേരാമ്പ്ര : രാജ്യത്ത് വർധിച്ചു വരുന്ന വർഗ്ഗീയതക്കെതിരെയും, തൊഴിലില്ലായ്മക്കെതിരെയും എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വടക്കൻ മേഖല ജാഥയ്ക്ക് പേരാമ്പ്രയിൽ ഉജ്ജ്വല സ്വീകരണം നൽകാൻ സ്വാഗത സംഘം കമ്മിറ്റി രൂപികരിച്ചു.
മെയ് 22 ന് 4 മണിക്ക് ജാഥ പേരാമ്പ്രയിൽ എത്തിച്ചേരും. ജാഥയുടെ വിജയത്തിനായുളള സ്വാഗത സംഘം കമ്മിറ്റി രൂപീകരണ യോഗം എഐവൈഎഫ് ജില്ലാ സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി കെ രാജു അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ആർ ശശി, അജയ് ആവള, ജില്ലാ കമ്മിറ്റി അംഗം പി കെ സുരേഷ് സിപിഐ മണ്ഡലം സെക്രട്ടറി യൂസഫ് കോറോത്ത് എഐവൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ധനേഷ് കാരയാട്, കെ കെ ഭാസ്കരൻ, ടി ശിവദാസൻ, ജിജോയ് ആവള, അഖിൽ കേളോത്ത്, വിനോദ് തിരുവോത്ത്, രഞ്ജിത്ത് പാലേരി എന്നിവർ സംസാരിച്ചു. ജാഥയുടെ വിജയത്തിനായി യൂസഫ് കോറോത്ത്(ചെയർമാൻ) ധനേഷ് കാരയാട് (കൺവീനർ) ജിജോയ് ആവള (ട്രഷറർ) ആയി101 അംഗ സ്വാഗത സംഘ കമ്മിറ്റിയ്ക്കും രൂപം നൽകി.