കൊച്ചി: എൻഐഎ പരിശോധനയിൽ അറസ്‌റ്റ് ചെയ്‌ത പോപ്പുലർ ഫ്രണ്ട് നേതാക്കളെ കോടതി ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽവിട്ടു. അതേസമയം, കോടതിയില്‍ ഹാജരാക്കുന്നതിനിടെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ പ്രതികള്‍ കോടതി വളപ്പില്‍ ആര്‍എസ്എസിനെതിരെ മുദ്രാവാക്യം വിളിച്ചു. എൻഐഎ ആര്‍എസ്എസ് ചട്ടുകമാണ് എന്‍ഐഎയെന്നും പ്രതികൾ പറഞ്ഞു. മുദ്രാവാക്യം വിളിച്ചതിനെതിരെ പ്രതികള്‍ക്ക് കോടതിയുടെ താക്കീതുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് കേസില്‍ അറസ്റ്റിലായ പ്രതികൾ ഇന്ത്യയിൽ ഇസ്ലാമിക ഭരണം നടപ്പാക്കാൻ ശ്രമിച്ചെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് ഓഫിസിലും പ്രതികളുടെ വീടുകളിലും ഇതിനായി ഗൂഢാലോചന നടത്തി. കേരളത്തിലെ പ്രമുഖരെ കോലപ്പെടുത്താൻ ലക്ഷ്യമിട്ടെന്നും എന്‍ഐഎ വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകളിൽ ഇത് സംബന്ധിച്ച രേഖകൾ ഉണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണം. എന്‍ഐഎ കസ്റ്റഡി അപേക്ഷയിൽ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് നിരവധി രേഖകളും പിടിച്ചെടുത്തിണ്ടെന്നും എൻഐഎ കോടതിയെ അറിയച്ചിട്ടുണ്ട്.