
വി എൻ കൃഷ്ണ പ്രകാശ്
(ജനയുഗം ഫോട്ടൊഗ്രാഫർ)
ജനയുഗത്തിനു വേണ്ടി ചിത്രങ്ങൾ എടുക്കാനുള്ള അലച്ചിലിൽ നഗരത്തിലെ നിരവധി ജീവിതങ്ങൾ ക്യാമറയിലേക്ക് കയറി വരും. പൊരിവെയിലിലും പെരുമഴയിലും ജീവിതം കരുപിടിപ്പിക്കാനായി പോരാടുന്ന ആയിരക്കണക്കിന് മനുഷ്യർ.
ചിലർ ക്യാമറ ഫ്രെയിമിനപ്പുറം, ഹൃദയത്തിൽ കയിറിയിരിക്കും. നഗരത്തിലെ തെരുവ് കാഴ്ചകളിലെ കൗതുകത്തിനപ്പുറത്ത്, ഈ മനുഷ്യർ ചിലപ്പോഴെങ്കിലും വിങ്ങലായി ഉള്ളിൽത്തട്ടും.
കുരുന്നുകൾ പൊരിവെയിലിൽ ഒരു നേരത്തെ അന്നത്തിന് വേണ്ടി പണിയെടുക്കുന്നത് കാണുമ്പോൾ പിടയാതിരിക്കാൻ ഹൃദയം കരിങ്കല്ലു കൊണ്ട് ഉണ്ടാക്കിയതല്ലല്ലോ….
2022 ൽ പകർത്തിയ, ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്ന ചില ചിത്രങ്ങളുണ്ട്.

ജീവിക്കാൻ വേണ്ടി പച്ചക്കറി വിൽക്കുന്ന അമ്മ അടുത്തിരുത്തി മകനെ പഠിപ്പിക്കുകയാണ്… ജീവിത പ്രതിസന്ധികൾക്കിടയിലും മകന് നല്ല വിദ്യാഭ്യാസം കൊടുക്കണം എന്നുള്ള അവരുടെ ആഗ്രഹം. അത് പകർത്താതിരിക്കാൻ കഴിഞ്ഞില്ല.



