Saturday, November 23, 2024
spot_imgspot_img
HomeKeralaകരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: മുഖ്യമന്ത്രി

കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യം: മുഖ്യമന്ത്രി

കരുവന്നൂർ വിഷയത്തിൽ കേരളത്തെ തകർക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐ(എം) ന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാലൊന്നും സുരേഷ് ഗോപി തൃശൂരിൽ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്ക് കേരളത്തോട് വിദ്വേഷമാണ് നോട്ടുനിരോധന കാലത്തും സഹകരണ മേഖലയെ വേട്ടയാടാനാണ് കേന്ദ്രം ശ്രമിച്ചത്. എന്നാൽ കേരളത്തെ ലോകത്തിന് മുന്നിൽ ഇകഴ്ത്താനുള്ള ശ്രമം നടത്തിയവർക്കെതിരെ ജനം വിധിയെഴുതും.

കേരളത്തിൽ നല്ല നിലയിലാണ് സഹകരണ മേഖല പ്രവർത്തിക്കുന്നത്. ചിലർ തെറ്റായ വഴികൾ സ്വീകരിച്ചു. കരുവന്നൂരിൽ തെറ്റ് ചെയ്തവരോട് ഒരു വിധ വീട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. അവിടെ നിക്ഷേപകർക്ക് 117 കോടി തിരിച്ചു കൊടുത്തു. കരുവന്നൂരിലെ നിക്ഷേപകൾക്ക് ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares