തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് അറസ്റ്റിൽ. സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച് അക്രമത്തിലേക്കെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.
തിരുവനന്തപുരം പാളയത്തുവെച്ചാണ് പൊലീസ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് നിലവിൽ 28 പേർ റിമാൻഡിലാണ്. യൂത്ത് ലീഗ് മാർച്ചിനിടെ വ്യാപക ആക്രമണമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് നടത്തിയത്.
യൂത്ത് ലീഗ് പ്രവർത്തകർ വ്യാപകമായി പൊലീസുകാർക്ക് നേരെ കല്ലേറിയുകയും പൊതുമുതൽ നശിപ്പിക്കുയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പി കെ ഫിറോസിനെ ഒന്നാ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.