വിദ്വേഷപ്രസംഗം നടത്തിയെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. വർഗീയ ചുവയോടെ നരേന്ദ്ര മോദി നടത്തിയ പ്രസംഗം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം സംഭവങ്ങളിൽ അടിയന്തര നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി.
“ഹർജിയിൽ യാതൊരു മെറിറ്റും കോടതി കാണുന്നില്ല. അതിനാൽ ഹർജി തള്ളുന്നു,”കോടതി പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ)വിഷയം പരിഗണനയിലാണ്, കമ്മിഷൻ ഒന്നും ചെയ്യില്ലെന്ന് അനുമാനിക്കാൻ കഴിയില്ല” കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആർക്ക് നോട്ടീസ് നൽകണമെന്ന് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. അവർ ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് അനുമാനിക്കാനും കഴിയില്ല,” ബെഞ്ച് ചൂണ്ടിക്കാട്ടി. കോടതിക്ക് ഇസിഐയെ മൈക്രോമാനേജ് ചെയ്യാൻ കഴിയില്ലെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.