ന്യൂഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ച ബിജെപി മുൻ നേതാവ് നൂപുർ ശർമയ്ക്കെതിരെ സംസാരിച്ചതിനു ഭീം സേന നേതാവി നവാബ് സത്പാൽ തൻവാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഇരു മതങ്ങൾക്കിടയിലും ശത്രുത വളർത്തൽ, കലാപ പ്രേരണ, മനഃപൂർവം അപമാനിക്കാൻ ശ്രമിക്കൽ. ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഗുഡ്ഗാവ് പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തൻവാറിനെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഇന്ത്യൻ എക്സപ്രസ് അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ബിജെപി നേതാവ് സർവപ്രിയ ത്യാഗി നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പ്രാവചക വിരുദ്ധ പരാമർശം നടത്തിയ നൂപുർ ശർമയ്ക്കെതിരെ അന്താരാഷ്ട്രതലത്തിൽ വരെ വിമർശനങ്ങൾ ഉയർന്നിട്ടും അവർക്കെതിരെ എടുത്ത കേസുകളിൽ അലംഭാവമാണ് പൊലീസ് കാണിക്കുന്നത്.
സൗദി അടക്കമുള്ള മുസ്ലീം രാജ്യങ്ങൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉൾപ്പെടെ ഉപേക്ഷിച്ചിരിക്കുകയാണ്. നൂപുർ ശർമയ്ക്കെതിരെ രാജ്യത്തിനകത്തും കടുത്ത പ്രതിഷേധമാണ് ഉയർന്നു വരുന്നത്. എന്നാൽ അവരെ സംരക്ഷിക്കാനുള്ള സമീപനമാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. .