Saturday, November 23, 2024
spot_imgspot_img
HomeKeralaകലാപാഹ്വാനം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

കലാപാഹ്വാനം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്

പത്തനംതിട്ട: കലാപാഹ്വാനത്തിന നടത്തിയതിനു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പൊലീസ്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നൽകിയെന്ന പരാതിയിലാണ് കേസ്. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിർദേശപ്രകാരമാണ് അടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. മുസ്ലിം നാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു എന്ന തലക്കട്ടോടുകൂടിയുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്എതിരെയായിരുന്നു പരാതി.

ഓഗസ്റ്റ് 16 ന് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്‌സ്ബുക്കിൽ ഇട്ട പോസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് കേസെടുത്തത്. കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പൊലീസിൽ പരാതി നൽകിയത്. ലഹള ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടിയുള്ളതാണ് രാഹുലിന്റെ പോസ്‌റ്റെന്ന് പൊലീസിന്റെ എഫ്‌ഐആറിൽ പറയുന്നു.

വിവാദ പോസ്റ്റ് ഇങ്ങിനെ…

കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,
വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,
കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,
പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി…..
എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.
സിപിഐ(എം) ഈ കൊലപാതകങ്ങളുടെയെല്ലാം ഉത്തരവാദിത്വം ആദ്യം ഇതര പാർട്ടികളിൽ ആരോപിക്കുന്നുണ്ടെങ്കിലും, അന്വേഷണവും ആരോപണവും സിപിഐ(എം) ലേക്ക് തന്നെയാണ് പിന്നീട് എത്തിച്ചേരുന്നത്. ആ ഘട്ടത്തിൽ തന്നെ അന്വേഷണം സ്വിച്ച് ഇട്ടത് പോലെ അവസാനിപ്പിക്കുകയും ചെയ്യുന്നു.
നിഗൂഢമായ ഈ കൊലപാതകങ്ങളുടെ ചുരുളഴിയേണ്ടതുണ്ട്. സ്വന്തം പാർട്ടിക്കാരെ , അതും മുസ്ലിം നാമധാരികളായ പാർട്ടിക്കാരെ എന്തിനാണ് ഇങ്ങനെ ബലികൊടുക്കുന്നത് എന്ന് സംഘപരിവാർ സഹായം എല്ലാ കാലത്തും പറ്റുന്ന കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മറുപടി പറയണം.
നിങ്ങൾ നേരിട്ട് തന്നെ കൊലപ്പെടുത്തുന്ന ഞങ്ങളുടെ ശുഹൈബിനെയും, ഷുക്കൂറിനെയും, നിങ്ങൾ കൊന്ന ഫസലിനെയും ഒന്നും മറന്നിട്ടുമില്ല… മുസ്ലിം ഉന്മൂലനം തന്നെയാണോ നിങ്ങളുടെ രാഷ്ട്രീയം ? എന്തിനു കൊല്ലുന്നു സിപിഎമ്മെ ?

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares