സ്ത്രീധന പീഡനത്തിന് തുടർന്ന് ഓർക്കാട്ടേരി കുന്നുമ്മക്കരയിലെ ഷബ്ന തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ ഭർതൃവീട്ടുകാർ പ്രതിപ്പട്ടികയിൽ. ഷബ്നയുടെ ഭർതൃപിതാവിനെയും മാതാവിനെയും സഹോദരിയേയും പ്രതിചേർത്ത് പൊലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഷബ്നയുടെ മകളുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഇവർക്കെതിരെ കേസെടുത്തത്.
കുന്നുമ്മക്കര തട്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷബ്ന (30)യെ തിങ്കളാഴ്ച രാത്രിയാണ് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാർ ഷബ്‌നയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൂടാതെ ഷബ്നയുടെ ഭർത്താവ് ഹബീബിന്റെ അമ്മാവനും കുടുംബാംഗങ്ങളും ഷെബിനയോട് കയർക്കുന്നതിന്റേയും അസഭ്യം പറയുന്നതും ഷബ്ന തന്നെ ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തിൽ ഹബീബിന്റെ അമ്മാവൻ ഹനീഫയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.