Friday, November 22, 2024
spot_imgspot_img
HomeKeralaമാധ്യമ പ്രവർത്തകർക്ക് എതിരായി അനാവശ്യ കേസുകൾ എടുക്കുന്നത് പൊലീസ് അവസാനിപ്പിക്കണം: എഐവൈഎഫ്

മാധ്യമ പ്രവർത്തകർക്ക് എതിരായി അനാവശ്യ കേസുകൾ എടുക്കുന്നത് പൊലീസ് അവസാനിപ്പിക്കണം: എഐവൈഎഫ്

കേരള പൊലീസിന് കോടതികളില്‍ നിന്ന് സ്ഥിരം വിമര്‍ശനങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത് ഇടത് സര്‍ക്കാരിൻ്റെ ശോഭ കെടുത്തുന്നു എന്ന വിമർശനവുമായി. എഐവൈഎഫ് രം​ഗത്ത്. ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ ജാമ്യമില്ലാ കേസെടുത്ത പൊലീസ് നടപടിയിൽ ഹൈക്കോടതിയില്‍ നിന്നടക്കം വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തെ ഗൗരവമായി കാണേണ്ടതുണ്ടെന്ന് എഐവൈഎഫ് സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി.

അനാവശ്യമായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന നടപടികളാണ് പൊലീസിൻ്റെ ഭാഗത്തുനിന്ന് അടുത്തിടെ നിരന്തരം ഉണ്ടാകുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അനാവശ്യ കേസെടുക്കുന്ന പൊലീസ് നിലപാട് അവസാനിപ്പിക്കണം. മറുനാടൻ മലയാളിയെ പോലെ
പ്രതിലോമകരമായ പ്രവർത്തനം നടത്തുന്ന ചില ഓൺലൈൻ മാധ്യമങ്ങളേയും മുഖ്യധാരാ മാധ്യമങ്ങളെയും ഒരേപോലെ നോക്കിക്കാണരുതെന്നും എഐവൈഎഫ് വ്യക്തമാക്കി.

ഇടതു സര്‍ക്കാരിന് കൃത്യമായ പൊലീസ് നയമുണ്ടെന്നും അനാവശ്യ ഇടപെടലുകള്‍ പാടില്ലെന്നും പൊലീസ് സേന മനസ്സിലാക്കണം.
പോലീസ് ഇത്തരം കാര്യങ്ങളിൽ ജാഗ്രത കാണിക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടിടി ജിസ്‌മോനും ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares