ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ദളിത്, സവര്‍ണ വിഭാഗക്കാരുടെ താമസ സ്ഥലത്തെ വേര്‍തിരിച്ച അയിത്ത മതില്‍ പൊളിച്ചുനീക്കി. പ്രദേശത്തെ പട്ടികവര്‍ഗക്കാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ശനി വൈകിട്ട് റവന്യു അധികൃതരെത്തി മതിലിന്റെ ഒരു ഭാഗം പൊളിച്ചത്. 16 വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്നത്തിനാണ് ഇതോടെ പരിഹാരമായത്.
അവിനാശിയിലെ സേവൂര്‍ ഗ്രാമത്തില്‍ ദേവീന്ദ്രന്‍ നഗറിനും വിഐപി നഗറിനും ഇടയിലാണ് മതില്‍ ഉണ്ടായിരുന്നത്. മതില്‍ പൊളിച്ചതോടെ അറുപതോളം ദളിത് കുടുംബങ്ങള്‍ക്ക് പൊതുവഴി ഉപയോഗിക്കാനാകും. മതിലിന്റെ ബാക്കിയുള്ള ഭാഗം വരുന്ന ദിവസങ്ങളിലായി പൊളിക്കുമെന്ന് ജില്ലാ അധികൃതര്‍ ഉറപ്പ് നല്‍കിയെന്ന് ദേവീന്ദ്രന്‍ നഗര്‍ നിവാസി പറഞ്ഞു.