Friday, November 22, 2024
spot_imgspot_img
HomeKeralaകച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം; മലപ്പുറത്ത് കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ

കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം; മലപ്പുറത്ത് കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ

മലപ്പുറം: മലപ്പുറത്ത് ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എ പി അനിൽകുമാർ എംഎൽഎക്കുമെതിരെ പോസ്റ്റർ. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്റുമാരുടെ നിയമനത്തിൽ എ ഗ്രുപ്പിനെ അവഗണിച്ചതായി പരാതി ഉയർന്നിരുന്നു. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

മഞ്ചേരിയില്‍ കെ പി സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്തിന്‍റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നത്. കെ പി സി സി മുന്‍ സെക്രട്ടറി വി എ കരീം, കെ പി സി സി അംഗം വി സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി തുടങ്ങിയവര്‍ പങ്കെടുത്തു. മണ്ഡലം പ്രസിഡന്‍റുമാരുടെ നിയമനത്തില്‍ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാ ക്കാന്‍ യോഗത്തില്‍ ധാരണയായിരുന്നു. ഡി സി സി നേതൃത്വത്തിനെതിരെ കെ പി സി സി ക്ക് പരാതി നല്‍കും. പരാതി പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജി വെക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares