രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊണ്ടിരിക്കുന്ന വർഗീയതയ്ക്ക് ഇന്ത്യൻ ഭരണകൂടം തന്നെ കുടപിടിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് എഐവൈഎഫ് സേവ് ഇന്ത്യാ മാര്‍ച്ചിന്‍റെ പേരൂര്‍ക്കടയിലെ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു.
കേന്ദ്രഭരണകൂടം രാജ്യത്തെ ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരില്‍ ഭിന്നിപ്പിക്കുകയാണ്.എവിടെയെല്ലാം അവര്‍ അധികാരത്തിലുണ്ടോ അവിടെയെല്ലാം ഭിന്നിപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപി മുന്നോട്ടു വയ്ക്കുന്നത്.അതിന്‍റെ പരിണിതഫലമാണ് കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പിലൂടെ കാണാന്‍ കഴിഞ്ഞത്.ബിജെപിക്ക് ചുട്ട മറുപടി കൊടുക്കാന്‍ അവിടുത്തെ ജനങ്ങള്‍ക്ക് കഴിഞ്ഞു എന്നത് നമുക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
മണിപ്പൂരിലുണ്ടായ വര്‍ഗീയ കലാപത്തിന്‍റെ കാരണവും ഭിന്നിപ്പിന്‍റെ രാഷ്ട്രീയമാണ്.ജനങ്ങളെ തമ്മിലടിപ്പിച്ചുകൊണ്ടാണ് അവിടെ കലാപം സൃഷ്ടിച്ചതും എഴുപതിലേറെ പേര്‍ മരിച്ചതും.ബിജെപി ഭരിക്കുന്ന ഏതൊരു സംസ്ഥാനത്തും അവര്‍ ഇതുതന്നെയാണ് അനുവര്‍ത്തിക്കുന്നത്.അധികാര രാഷ്ട്രീയം മത്തുപിടിച്ചിരിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പിലൂടെ ബിജെപി ഭരിക്കുന്ന രണ്ടു സംസ്ഥാനമേ രാജ്യത്ത് ഇന്നുള്ളൂ.ഇതാണ് നമുക്ക് ഏറ്റവും കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത്. രാജ്യത്തെ യുവാക്കള്‍ ഒരുമിച്ചു നില്‍ക്കുന്നത് വര്‍ഗീയതെക്കെതിരെയാണെന്നും അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു.