ശ്രീകൃഷ്ണപുരം: എഐവൈഎഫ് ജില്ലാതല മെമ്പർഷിപ്പ് വിതരണോദ്ഘാടനം ചെർപ്പുളശ്ശേരിയിൽ സംസ്ഥാന വൈ.പ്രസിഡന്റ് പ്രസാദ് പാറേരി സംസ്ഥാന സ്കൂൾ കായിക മത്സരത്തിലെ സ്വർണ മെഡൽ ജേതാവ് ഭരത് എസ് കുമാറിന് നൽകി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നൗഷാദ് അധ്യക്ഷതയും ജില്ലാ സെക്രട്ടറി ഷാജഹാൻ സ്വാഗതവും പറഞ്ഞു. സിപിഐ മണ്ഡലം അസി. സെക്രട്ടറി എ ശങ്കരനാരായണൻ, എഐവൈഎഫ് ജില്ലാ അസി. സെക്രട്ടറി ഒ കെ മുസ്തഫ, സംസ്ഥാന കമ്മിറ്റി അംഗം സിന്ധു പാറക്കൽ, മണ്ഡലം പ്രസിഡന്റ് എ പി സന്ദീപ്, സെക്രട്ടറി മീര എ കെ, ജോയിന്റ് സെക്രട്ടറി പി വിഷ്ണു, സിപിഐ എൽ സി സെക്രട്ടറി അഡ്വ: ഷെരീഫ് എന്നിവർ സംസാരിച്ചു.