Thursday, November 21, 2024
spot_imgspot_img
HomeIndiaപാചകവാതക വില വീണ്ടും ക്രമാതീതമായി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കുക: സിപിഐ

പാചകവാതക വില വീണ്ടും ക്രമാതീതമായി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിക്കുക: സിപിഐ

ന്യൂഡൽഹി: പാചകവാതക വില വീണ്ടും ക്രമാതീതമായി വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. പണപ്പെരുപ്പവും വിലക്കയറ്റവും പലിശനിരക്ക് വർധനയുമെല്ലാം നിലനിൽക്കുന്ന സാഹചര്യത്തിൽ പാചകവാതക വിലക്കയറ്റം രാജ്യത്ത് വൻ പ്രത്യാഘാതം സൃഷ്ടിക്കും.
ജനങ്ങള്‍ അനുഭവിക്കുന്ന ജീവിതദുരിതം പരിഗണിക്കാതെ പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില യഥേഷ്ടം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുകയാണ്. മോഡി സര്‍ക്കാരിന്റെ കോര്‍പറേറ്റ് ദാസ്യത്തിനെതിരെ രാജ്യമെമ്പാടും ശക്തമായി പ്രതിഷേധമുയര്‍ത്താന്‍ സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares