തിരുവനന്തപുരം: വാണിജ്യ പാചക വാതകത്തിന് വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.അരുണും സെക്രട്ടറി ടി.ടി.ജിസ്മോനും ശക്തമായി പ്രതിഷേധിച്ചു.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് 106 രൂപ 50 പൈസയുടെ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത് വലിയ രീതിയിലുള്ള കൊള്ളയടിയാണ് ഈ രംഗത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും,പാചക വാതകത്തിനും അടിക്കടി വില വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊളളയടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു.