പയ്യന്നൂർ: എഐവൈഎഫ് ബീഹാർ സംസ്ഥാന സെക്രട്ടറി റോഷൻ കുമാർ സിൻഹയെ അറസ്റ്റു ചെയ്ത് ജയിലിലടച്ച നടപടിയിൽ പ്രതിഷേധിച്ച് പയ്യന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പയ്യന്നൂർ ബസ്റ്റാൻഡിൽ വച്ച് നടന്ന യോഗം സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി ബാബു ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റ് ജോഷി അറയ്ക്കൽ അധ്യക്ഷത വഹിച്ചു.
എഐവൈഎഫ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത്. എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി ധീരജ്, കെ വി പപ്പൻ, മനോജ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
എഐവൈഎഫ് മണ്ഡലം ജോയിന്റ് സെക്രട്ടറി നിതിൻ ഇ വി സ്വാഗതം പറഞ്ഞു.