ആർ കെ ആർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർഥിനിയായ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എസ്എൻ കോളേജ് പുനലൂരിൽ പ്രതിഷേധം സംഘടിപ്പിച്ചു.
എഐഎസ്എഫ് പുനലൂർ എസ്എൻ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആയിരുന്നു പ്രതിഷേധ സമരം നടന്നത്. രാജ്യത്ത് തന്നെ അനവധി സമരങ്ങളാണ് ഈ ക്രൂരകൊലപാതക്കത്തിനു ശേഷം നടന്നുവരുന്നത്. എഐഎസ്എഫ് കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് അക്ഷയ് ഷിജു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
രാജ്യത്ത് ഓരോ മണിക്കൂറുകളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം നടന്നു വരുന്നതായും കൃത്യമായുള്ള ശിക്ഷ നടപടികൾ സ്വീകരിക്കറില്ല എന്നും ബലാത്സംഗത്തിലൂടെ സ്ത്രീകളെ കൊലപ്പെടുത്തുന്നവരെ തൂക്കിലേറ്റുക തന്നെ ചെയ്യണം എന്നും അക്ഷയ് ഷിജു പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ക്യാമ്പസിലേക്കും പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കാൻ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ തയ്യാറാവണം എന്നും അക്ഷയ് പറഞ്ഞു. കോളേജിലെ അനവധി വിദ്യാർത്ഥികളാണ് സമരത്തിൽ പങ്കെടുത്തത്.