പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരായ പുനർജനിക്കേസിൽ അന്വേഷണം ഊർജ്ജതമാക്കി ഇ ഡി. പരാതിക്കാരൻ ജയ്സൺ പാനിക്കുളങ്ങരയുടെ മൊഴിയെടുത്തു. കേസിൽ കൂടുതൽ തെളിവുകൾ ഇ ഡിക്ക് കൈമാറിയതായി പരാതിക്കാരൻ വ്യക്തമാക്കിയിട്ടുണ്ട്. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ഇ ഡി അന്വേഷണം.
2018 ലെ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇ.ഡി. അന്വേഷണം. ഭവന പദ്ധതിയുടെ പേരിൽ അനധികൃതമായി പണപ്പിരിവ് നടത്തിയെന്നാണ് പരാതി. പദ്ധതിയുടെ ഭാഗമായി വി ഡി സതീശൻ്റെ വിദേശയാത്ര, പണപ്പിരിവ്, പണത്തിൻ്റെ വിനിയോഗം എന്നിവയാണ് ഇഡി അന്വേഷിക്കുന്നത്. തന്റെ പക്കലുള്ള തെളിവുകൾ ഇഡിക്ക് കൈമാറിയതായി ജയ്സൺ.
ഫെമ നിയമ ലംഘനം നടത്തി പദ്ധതിക്കായി വിദേശത്ത് നിന്ന് പണം സ്വീകരിച്ചിട്ടുണ്ടോ എന്നും ഇ.ഡി പരിശോധിക്കും. പാരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ വിജിലൻസും കേസെടുത്തിരുന്നു. വിജിലൻസ് എഫ് ഐ ആറിൻ്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇ ഡി പ്രാഥമിക അന്വേഷണം ആരംഭിച്ചത്.