Thursday, November 21, 2024
spot_imgspot_img
HomeKeralaഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ; ജ്വലിക്കുന്ന സ്മരണകളുമായി പുന്നപ്ര വയലാർ പോരാട്ടം

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ; ജ്വലിക്കുന്ന സ്മരണകളുമായി പുന്നപ്ര വയലാർ പോരാട്ടം

ന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ജ്വലിക്കുന്ന അധ്യായമായ പുന്നപ്ര – വയലാർ പോരാട്ടത്തിന്റെ സ്മരണകളുമിരമ്പുന്നു. സ്വാതന്ത്ര്യപ്രാപ്തിക്ക് 10 മാസം മുമ്പ് നാടിന്റെ മോചനത്തിനായി ചൊരിമണലിൽ ചോരചിന്തിയ വിപ്ലവത്തിന് പ്രസക്തിയേറുന്നു.
അമേരിക്കൻ മോഡൽ ഭരണത്തിനെതിരെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കുവേണ്ടിയും പോരാടി 1946 ഒക്ടോബർ 23 മുതൽ 27 വരെ പുന്നപ്രയിലും വയലാറിലും മേനാശേരിയിലും മാരാരിക്കുളത്തും ഒളതലയിലും വീരമൃത്യു വരിച്ചത് നൂറുകണക്കിന് രണധീരർ.

തങ്ങൾക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കുവേണ്ടി പോരാടിയ പുന്നപ്ര വയലാർ വീരന്മാരുടെ രക്തസാക്ഷിത്വം ഇന്ത്യൻ സ്വാതന്ത്ര്യപോരാട്ടത്തിനും ഊർജമായെന്ന് ഒരിക്കൽകൂടി അംഗീകരിച്ച വേളയാണിത്.അടിച്ചമർത്തലുകൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർഫാക്ടറി തൊഴിലാളികൾ നടത്തിയ ഉജ്വലസമരം ബ്രിട്ടീഷ് സാമ്രാജ്യത്വശക്തി ഇന്ത്യവിടാൻ ഇടയാക്കി.

രാവന്തിയോളം പണിയെടുത്താലും കൂലി ചോദിച്ചാൽ ക്രൂരമർദനവും പിരിച്ചുവിടലും. അതിനെതിരെ സംഘടിതമായി പോരാടാൻ തൊഴിലാളികൾ നിശ്ചയിച്ചു. 1922ൽ ആലപ്പുഴയിലെ കയർ ഫാക്ടറി തൊഴിലാളികൾ രഹസ്യമായി ‘തിരുവിതാംകൂർ ലേബർ അസോസിയേഷന്’ രൂപംനൽകി. ഇതറിഞ്ഞ മുതലാളിമാർ നിരവധിപേരെ മർദിച്ച് ജീവച്ഛവങ്ങളാക്കി. പലരെയും തുറങ്കിലടച്ചു. ചെറുത്തുനിൽപ്പിന് തയ്യാറായ തൊഴിലാളികൾക്ക് സംഘടന കരുത്തേകി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares