കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന് ജയം.74,456 വോട്ടാണ് യുഡിഎഫിനു ലഭിച്ചത്. 40,497 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ചാണ്ടി ഉമ്മൻ ജയിച്ചത്. 2019ലെ ഉമ്മൻ ചാണ്ടി സ്വന്തമാക്കിയ ഭൂരിപക്ഷത്തേ മറികടന്നാണ് ചാണ്ടി ഉമ്മൻ ജയം സ്വന്തമാക്കിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ജയ്ക്ക് സി തോമസ് 33959 വോട്ട് സ്വന്തമാക്കി.
എൻഡിഎ സ്ഥാനാർത്ഥി 6342 വോട്ടും സ്വന്തമാക്കി. വോട്ടെണ്ണൽ ആരംഭിച്ച് ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് ലിജിൻ ലാൽ ആയിരം വോട്ടുകളിലേക്കെങ്കിലും എത്തിയത്. 2021ലെ 11,694 വോട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണത്തെ വോട്ട്ശതമാനത്തിൽ വലിയ ഇടിവാണു ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണമ നടന്ന പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പതിനയ്യായിരത്തിലധികം വോട്ടുകൾ ലഭിച്ചതായിരുന്നു. എന്നാൽ ഇക്കുറി തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയ കൂടുതൽ ചർച്ചയായി മാറിയിരിക്കുകയാണ്.
കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള പ്രത്യേക കേന്ദ്രത്തിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 13 റൗണ്ടുകളായാണ് വോട്ടെണ്ണൽ നടന്നത്.