Friday, November 22, 2024
spot_imgspot_img
HomeKeralaപുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: പോളിങ് അറുപത് ശതമാനം കടന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: പോളിങ് അറുപത് ശതമാനം കടന്നു

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ മികച്ച പോളിങ്. 3 മണിവരെ അറുപത് ശതമാനത്തിലേറെ പോളിങ്. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര രൂപപ്പെട്ടു. മികച്ച പോളിങ് രാവിലെ തന്നെ ദൃശ്യമായ സാഹചര്യത്തിൽ ശുഭ പ്രതീക്ഷയിലാണ് മുന്നണികൾ. മണ്ഡലത്തിൽ ചിലയിടങ്ങളിൽ ഇടയ്ക്ക് മഴ പെയ്തെങ്കിലും ഉച്ച സമയത്തും മിക്ക ബൂത്തുകളിലും ഭേദപ്പെട്ട പോളിങ് തുടരുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ 74. 84 ശതമാനം പോളിങ് ഇത്തവണ പുതുപ്പള്ളി മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. എട്ടു പഞ്ചായത്തുകളിലെ 182 ബൂത്തുകളിലായി ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടർമാർ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം മണ്ഡലത്തിൽ 1,76,417 വോട്ടർമാരാണ് വിധിയെഴുതുന്നത്. രാവിലെ ഏഴുമണിക്ക് തന്നേ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിര യാണുണ്ടായിരുന്നത്. കൂടുതൽ ബൂത്തുകൾ ഉള്ള അയർകുന്നത്തും വാകത്താനത്തും മിക്കയിടത്തും നല്ല തിരക്കുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares