ഇന്നിന്റെ ഇന്ത്യയെയും ലോകഗതികളെയും കൂടുതൽ അടുത്തറിയാൻ യഥാർത്ഥ വസ്തുതകൾ തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത നവയുഗം ദ്വൈവാരിക കൂടുതൽ വരിക്കാരിലേക്ക് എത്തുന്നു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാമ്പത്തിക മേഖലകളിൽ, പൊതുവിഷയങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുടെ മികവാർന്ന ലേഖനങ്ങളുമായി മുഴുവൻ കളർ പേജുകളിൽ നല്ല വായനാനുഭവം ഉറപ്പാക്കി ഓരോ മാസവും ഒന്നാം തീയതിയും പതിനഞ്ചാം തീയതിയും പ്രസിദ്ധീകരിക്കും.
രാഷ്ട്രീയ വിദ്യാർത്ഥികൾക്കും കൂടാതെ പൊതുതാൽപ്പര്യത്തോടെയും മാനുഷിക മൂല്യങ്ങളോടെയും രാജ്യത്തിന്റെയും ലോകത്തിന്റെയും സമകാലിക വിഷയങ്ങളെ സമീപിക്കുന്നവർക്കും വിലയിരുത്തുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പ്രസിദ്ധീകരണം തന്നെയാണ് നവയുഗം.
വരിക്കാരുടെ കൈകളിലേയ്ക്ക് മുടക്കം കൂടാതെ നേരിട്ട് എത്തിയ്ക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിച്ച് മുന്നോട്ടുപോവുകയാണ് നവയുഗം. പുതിയതായി വരിക്കാരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനും ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് നേരിട്ട് വരിസംഖ്യ അടയ്ക്കുന്നതിന് സൗകര്യം നവയുഗത്തിനായി ഒരുക്കിയിട്ടുണ്ട്.
നിലവിലുള്ള വരിക്കാരെ വരിസംഖ്യ അവസാനിയ്ക്കുന്നതിന് മുമ്പ് നേരിട്ട് കത്ത് മുഖേന അറിയിക്കുന്നതിനും കൂടാതെ മുൻകൂർ പുതുക്കുന്നവർക്കും നിലവിൽ ബാക്കി ലഭിക്കാനുള്ള ലക്കങ്ങൾ കൂടി ചേർത്ത് വരിസംഖ്യ പുതുക്കി എല്ലാ ലക്കങ്ങളും കൃത്യമായി വരിക്കാർക്ക് എത്തിക്കുന്നതിനുള്ള സാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കിയിട്ടുണ്ട്.