ഒരുമിച്ച് നടക്കാം വര്‍ഗീയതയ്‌ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണിയെന്ന എഐവൈഎഫ് മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന വീടുകളിലും പ്രതിധ്വനിക്കുമെന്ന് എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ. എഐവൈഎഫ് സേവ് ഇന്ത്യ മാര്‍ച്ച് സമാപന മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യ ഏറ്റവും ഉയര്‍ന്ന രാജ്യത്ത് ബഹുഭൂരിപക്ഷം വരുന്ന യുവാക്കള്‍ക്കും തൊഴില്‍ ലഭിക്കുന്നില്ല എന്ന സത്യത്തെ നാം തരിച്ചറിയണം.
അതിനാണ് നാം ഭഗത് സിങ് എപ്ലോയ്‌മെന്റ് ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ട് വരുന്നത്. കോടിക്കണക്കിനു വരുന്ന ഇന്ത്യയിലെ ചെറുപ്പക്കാര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള പണം കണ്ടെത്താന്‍ സാധിക്കുന്നില്ല. തെഴിലില്ലായ്മ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉത്തരവാദിത്ത സ്ഥാനത്തിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ കണക്ക് നിരത്തി രക്ഷപ്പെടുകയാണ്.