തോൽവിയെ ഭയക്കുന്ന ഒരാളാണ് താനെന്ന് വീണ്ടും തുറന്ന്കാട്ടിയിരിക്കുകയാണ് രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ കൈവിട്ടു പോയ അമേഠിയയെ തിരിച്ചു പിടിക്കാൻ മുന്നിട്ടിറങ്ങേണ്ട ഒരു വ്യക്തി ആ മണ്ഡലത്തെ കൈയ്യോഴിഞ്ഞ് ജയപ്രതീക്ഷയുള്ള മറ്റൊരു മണ്ഡലത്തിലേക്ക് അഭയം തേടിയിരിക്കുകയാണ്. സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി പോലും സ്വീകരിക്കാനുള്ള കെൽപ്പില്ലാത്ത ഒരു നേതാവാണ് താനെന്ന് തെളിയിക്കുന്നതായി മാറി റായ്ബറേലി മണ്ഡലത്തിലേക്കുള്ള രാഹുൽഗാന്ധിയുടെ ഒളിച്ചോട്ടം. കാൽനൂറ്റാണ്ടായി നെഹ്റു കുടുബം കൈവശപ്പെടുത്തി വച്ചിരുന്ന അമേഠി മണ്ഡലത്തെ കൈവിടുമ്പോൾ ഇനി ഉത്തർപ്രദേശിൽ നെഹ്റുകുടുംബത്തിന്റെ തട്ടകമായി ബാക്കിയുള്ളത് റായ്ബറേലിമാത്രം.
കഴിഞ്ഞതവണ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ കുറഞ്ഞിരുന്നെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. ഭാരത് ജോഡോ യാത്രാസമയത്തും ന്യായ് യാത്രാസമയത്തും അമേഠിയിൽനിന്നെത്തിയ പൗരപ്രമുഖരും വിവിധ സാമൂഹികനേതാക്കളും രാഹുൽ അവിടെ മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ പരാജയ ഭീതി മാത്രമാണ് രാഹുലിനെ കൂടുതൽ ജയപ്രതീക്ഷയുള്ള മണ്ഡലത്തിലേക്ക് അടുപ്പിച്ചത്.
ബിജെപിയുടെ പരിവാർ രാഷ്ട്രീയപ്രചാരണവും വദ്രയിലൂടെ ഉണ്ടാകാവുന്ന നീക്കങ്ങളും മുന്നിൽക്കണ്ട് പ്രിയങ്ക വിസമ്മതം തീർത്തുപറഞ്ഞതോടെ രാഹുലിനെ സുരക്ഷിതമണ്ഡലമെന്ന നിലയിൽ റായ്ബറേലിയിലേക്ക് മാറ്റി. അമേഠിയിൽനിന്ന് മാറുമ്പോൾ രാഹുൽ ഭയന്നോടിയെന്ന പ്രചാരണമുണ്ടാകുമെന്ന് പാർട്ടിവൃത്തങ്ങൾക്കുറപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്മൃതി ഇറാനിയും വയനാട്ടിൽ രാഹുലിനെതിരേ മത്സരിച്ച സി.പി.ഐ. നേതാവ് ആനി രാജയും വരെ ഇത് തെളിയിക്കുകയുംചെയ്തു. എന്നാൽ, റായ്ബറേലിയിൽ ജയിക്കുന്നതോടെ ഹിന്ദിമേഖലയിൽ സ്ഥാനമുറപ്പാക്കാനും സംഘടനാനവീകരണപ്രവർത്തനം തുടങ്ങാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടിനേതാക്കളെല്ലാം. ആദ്യ തിരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധി മത്സരിക്കുന്നതോടെയാണ് റായ്ബറേലി നെഹ്റുകുടുംബത്തിന്റെ ഭാഗമാവുന്നത്. 57-ലും അദ്ദേഹം ജയിച്ചു.1967-ലും 71-ലും 80-ലും ഇന്ദിരാഗാന്ധിയെത്തി. പിന്നീട് നെഹ്റുകുടുംബാംഗങ്ങൾതന്നെയായ അരുൺ നെഹ്റുവും ഷീല കൗളും രണ്ടുതവണവീതം ജയിച്ചു. 2004മുതൽ 2019വരെ സോണിയാഗാന്ധിയും.