കൊച്ചി: ബിജെപി വിരുദ്ധ പോരാട്ടങ്ങളെ ഭിന്നിപ്പിക്കാനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഉപകരിക്കുകയുള്ളുവെന്നും നേതാക്കളായ എൻ അരുണും ടി ടി ജിസ്മോനും കുറ്റപ്പെടുത്തി. ബിജെപിക്ക് ശക്തിയില്ലാത്ത സംസ്ഥാനങ്ങളിലൂടെയാണ് ബഹുഭൂരിപക്ഷം ദിവസങ്ങളിലും യാത്ര സഞ്ചരിക്കുന്നത്. ബിജെപിക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിൽ കടന്നു ചെല്ലാതെ ബിജെപി വിരുദ്ധ പോരാട്ടം എന്ന പേരിൽ രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്നും നേതാക്കൾ ചോദിച്ചു.
ബിജെപിക്ക് എതിരായ പ്രതിപക്ഷ പാർട്ടികളുടെ യോജിച്ച സമരനിര ഉയർന്നു വരേണ്ട സാഹചര്യത്തിൽ രാഹുൽഗാന്ധിയും കോൺഗ്രസ്സും നടത്തുന്ന ഇത്തരം നീക്കങ്ങൾ പ്രത്യക്ഷത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നും അവർ അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രയിൽ തെറ്റില്ലെന്നും അത് കേരളത്തിന്റെ വികസനത്തിനും സാമ്പത്തിക ഭദ്രതക്കും ഏറെ സഹായകരമാകുമെന്നും നേതാക്കൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വാർത്താസമ്മേളനത്തിൽ എറണാകുളം ജില്ലാ സെക്രട്ടറി കെ ആർ റെനീഷ്, ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് എന്നിവരും പങ്കെടുത്തു.