Thursday, November 21, 2024
spot_imgspot_img
HomeKeralaസംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; ഭീഷണിയായി ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും

സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകും; ഭീഷണിയായി ചക്രവാതച്ചുഴിയും ന്യൂനമർദ്ദവും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഇന്നുമുതൽ സെപ്‌തംബർ 30വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

മറ്റെന്നാളോടെ ആൻഡമാൻ കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. തുടർന്ന് 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറും. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. നാളെ മുതൽ സെപ്‌തംബർ 30വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares