തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. തിരുവനന്തപുരം പെരുംകടവിളയിൽ ഒന്നര മണിക്കൂറിൽ 62 മില്ലീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ 19 മില്ലീമീറ്റർ മഴ ലഭിച്ചു. കോഴിക്കോട് ഉറുമിയിൽ 58 മില്ലീമീറ്ററും, പത്തനംതിട്ട വാഴക്കുന്നത്ത് 36 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരത്ത് യെല്ലോ അലർട്ടും മറ്റ് ജില്ലകളിൽ ഗ്രീൻ അലേർട്ടുമാണ്. ആഗോള കാലാവസ്ഥ പ്രതിഭാസമായ ‘മാഡൻ ജൂലിയൻ ഓസിലേഷൻ ‘ ന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുന്നത്.
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.