തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി വേനൽ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം നൽകിയ മുന്നിറിയിപ്പിൽ വ്യക്തമാക്കുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
മിക്ക ജില്ലകളിലും കടുത്ത ചൂട് തുടരുകയാണ്. വയനാട്, ഇടുക്കി ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ ഒഴികെ ശരാശരി പകൽ താപനില 37 ഡിഗ്രി സെൽഷ്യസിൽ എത്തി.
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടിയ ചൂട് 39.5 ഡിഗ്രി സെൽഷ്യസ് കാസർകോട് പാണത്തൂരിൽ രേപ്പെടുത്തി. കണ്ണൂരിലെ ചെമ്പേരിയിൽ 39 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.