തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. വടക്കൻ ഒഡിഷ, പശ്ചിമ ബംഗാൾ തീരത്തിനടുത്തായി രൂപം കൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനം മൂലമാണ് കേരളത്തിൽ മഴ പ്രതീക്ഷിക്കുന്നത്. ലഭിക്കാൻ കാരണം എന്നാണ് കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. നാളെ എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്.
തിങ്കളാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ മുന്നറിയിപ്പ്.