സംസ്ഥാനത്തെ മഴ മുന്നറിതിരുവനന്തപുരം കൊല്ലം പത്തനംതിട്ട ജില്ലകളിലാണ് അതിശക്തമായ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ആറ് ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പും ഉണ്ട്.ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം നിലവിലെ ന്യുന മർദ്ദം ലക്ഷദ്വീപ് മാലിദ്വീപിന് മുകളിലായി സ്ഥിതിചെയ്യുകയാണ്. നാളെയോടെ ഇത് ദുർബലമാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതോടെ ഇന്ന് രാത്രിയോടെ മഴ ദുർബലമാകാനും സാധ്യതയുണ്ട്. എന്നാൽ ബംഗാൾ ഉൾകടലിൽ വീണ്ടും ന്യുന മർദ്ദ സാധ്യത നിലനിൽക്കുന്നുണ്ട്.തെക്കൻ ആൻഡാമാൻ കടലിൽ നാളെയോടെ രൂപപ്പെടുന്ന ചക്രവാതചുഴി തുടർന്നുള്ള രണ്ട് ദിവസത്തിൽ ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു തമിഴ് നാട് തീരത്തേക്ക് നീങ്ങാനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.