തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രംഗത്തിറങ്ങാന്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. കനത്ത നാശനഷ്ടമാണ് തോരാതെ പെയ്യുന്ന മഴ വരുത്തി വച്ചിരിക്കുന്നത്. സാദ്ധ്യമായ സഹായങ്ങള്‍ എല്ലാം സംസ്ഥാന ഗവൺമെന്റ് ഒരുക്കിയിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ സഹായം എത്തിക്കാന്‍ കക്ഷിഭേദമന്യേ ബഹുജനങ്ങള്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കെടുതി നേരിടുന്നതിന് അടിയന്തര കേന്ദ്രസഹായം ലഭ്യമാക്കണമെന്നും കാനം രാജേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കാലവർഷക്കെടുതിയെ നേരിടാൻ എഐവൈഎഫ് ഭഗത് സിങ് യൂത്ത് ഫോഴ്‌സ് സജ്ജം. ഏത് അടിയന്തര ഘട്ടത്തിലും സഹായത്തിനായി ഭഗത് സിങ് യൂത്ത് ഫോഴ്‌സ് പ്രവർത്തകരെ ബന്ധപ്പെടാം. സംസ്ഥാനത്ത് മഴ ശക്തമായതു മുതൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് യൂത്ത് ഫോഴ്സ് പ്രവർത്തകർ സജ്ജരായി കഴിഞ്ഞിരുന്നു.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. നിലവിൽ മൂന്ന് ജില്ലകളിൽ മാത്രമാണ് റെഡ് അലർട്ട് ഉള്ളത്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്