തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഗൂഢശ്രമങ്ങള്‍ക്കെതിരെ രാജ്ഭവന് മുന്നില്‍ ലക്ഷം പേര് അണിനിരക്കുന്ന എൽഡിഎഫിന്റെ പ്രതിഷേധത്തിനു തുടക്കമായി. ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ കൂട്ടായ്മ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ഡിഎംകെ നേതാവ് തിരുച്ചി ശിവ എംപി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, കക്ഷി നേതാക്കളായ ജോസ് കെ മാണി, മാത്യു ടി തോമസ്, പി സി ചാക്കോ, വർഗീസ് ജോർജ്, രാമചന്ദ്രൻ കടന്നപ്പള്ളി, പി സി ജോസഫ്, കെ ബി ഗണേഷ് കുമാർ, ബിനോയ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുക്കും.