Thursday, November 21, 2024
spot_imgspot_img
HomeKeralaപീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കണ്ണൂർ: പീഡനക്കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് കൗൺസിലറിനെ കുടുക്കി പൊലീസ്. പീഡനം പൊലീസ് കേസായതിനു പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാറിനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പി വി കൃഷ്ണകുമാറിനെതിരെ സഹകരണസംഘം ജീവനക്കാരിയാണ് പീഡന പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

പി വി കൃഷ്ണകുമാർ തിരുപ്പതിയിലുണ്ടെന്ന വിവരം പൊലീസ് അറിഞ്ഞതായി മനസിലാക്കിയ പ്രതി വളരെപ്പെട്ടെന്ന് ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഈ വിവരവും മനസിലാക്കിയ പൊലീസ് തന്ത്രപരമായാണ് ഇയാളെ കുടുക്കിയത്. അറസ്റ്റിനായി കർണാടക പൊലീസും കേരള പൊലീസിനെ സഹായിച്ചു. പ്രതിയെ അൽപ സമയത്തിനകം എടക്കാടേക്ക് കൊണ്ടുവരും. കണ്ണൂരിലെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ കൂടിയായിരുന്നു പി വി കൃഷ്ണകുമാർ. പീഡന പരാതി ഉയർന്നിട്ടും ഇയാൾ കൗൺസിലർ സ്ഥാനത്തുനിന്നും രാജിവച്ചിരുന്നില്ല.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares