തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഞായറാഴ്ചയും പ്രവര്‍ത്തിക്കും. പകരമുള്ള അവധി 19ന് നല്‍കും. ഓണത്തിന് മുമ്പുതന്നെ കിറ്റ് വിതരണം പൂര്‍ത്തിയാക്കുകയാണ് ഭക്ഷ്യവിതരണവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി ജി ആര് അനില്‍ അറിയിച്ചു.
കഴിഞ്ഞ 23 മുതലാണ് ഓണക്കിറ്റ് വിതരണം ആരംഭിച്ചത്. അതേസമയം ഓണക്കിറ്റ് വിതരണത്തിന്റെ പേരിൽ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ഓണക്കിറ്റുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ആശങ്ക വേണ്ട. ഒരു കുടുംബത്തിനും കിറ്റ് നിഷേധിക്കപ്പെട്ടില്ല. ഉൽപ്പന്നങ്ങളുടെ കുറവുണ്ടായാൽ അത് മാറ്റി നൽകും. കിറ്റ് വിതരണം 71 ശതമാനം പൂർത്തിയായെന്നും മന്ത്രി വ്യക്തമാക്കി.