Friday, November 22, 2024
spot_imgspot_img
HomeIndiaപണപ്പെരുപ്പം: റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തി ആർബിഐ; ഭവന, വാഹന വായ്പകളുടെ നിരക്ക് വർദ്ധിക്കും

പണപ്പെരുപ്പം: റിപ്പോ നിരക്ക് 0.50 ശതമാനം ഉയർത്തി ആർബിഐ; ഭവന, വാഹന വായ്പകളുടെ നിരക്ക് വർദ്ധിക്കും

മുംബൈ: റിപ്പോ നിരക്ക് അര ശതമാനം ഉയർത്തി ആർബിഐയുടെ പ്രഖ്യാപനം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് പലിശ കൂട്ടാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. ഇതോടെ 4.40 ശതമാനമായിരുന്ന റിപ്പോ നിരക്ക് 4.90 ശതമാനത്തിലെത്തി. റിപ്പോ നിരക്ക് ഉയരുന്നതോടെ ഭവന, വാഹന വായ്പകളുടെ ഇഎംഐ നിരക്ക് വർദ്ധിക്കും.

റിപ്പോ നിരക്ക് ഉയർത്താൻ ഏകകണ്ഠമായാണ് തീരുമാനിച്ചതെന്ന് വായ്പാ നയ അവലോകന യോഗ തീരുമാനത്തിന് ശേഷം റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. യുക്രെയ്ൻ യുദ്ധം കാരണമാണ് പണപെരുപ്പം ആഗോളതലത്തിൽ വർദ്ധിക്കുന്നത്. അതേസമയം ഇന്ത്യൻ സമ്പദ് വ്യവസ്ഥ തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണ നിരക്കുകൾ ഉയരുമെന്ന് ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം മെയിൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. അന്ന്‌ 0.40 ബേസിസ്‌ പോയിന്റാണ്‌ അന്ന്‌ വർധിപ്പിച്ചത്. ഇതിനെ തുടർന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകൾ വർധിപ്പിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares