ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഇ.ഡിയുടെ അറസ്റ്റ് ചോദ്യംചെയ്തുള്ള ഹര്‍ജി വിശാലബെഞ്ചിന് വിട്ടു. 90 ദിവസം കേജ്‍രിവാള്‍ ജയിലില്‍ കഴിഞ്ഞെ ജസ്റ്റിസ് സഞ്ജീവ് ഖന്ന. അറസ്റ്റിന്‍റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോയെന്ന് പരിശോധിക്കണം. കേജ്‌രിവാൾ തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്, പദവിയില്‍ തുടരണമോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാമെന്ന് കോടതി.
അതേസമയം, സി.ബി.ഐ. റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകില്ല. വെറും ചോദ്യം ചെയ്യലിനെത്തുടര്‍ന്ന് അറസ്റ്റ് അനുവദിക്കില്ലെന്ന് കോടതി. തിരഞ്ഞെടുപ്പ് ഫണ്ടിങ്ങുമായി ബന്ധപ്പെട്ട് കോടതിക്ക് ചോദ്യങ്ങളുണ്ട്. ഇക്കാര്യം വിശദമായി പരിശോധിക്കണമെന്നും സുപ്രീം കോടതി.