തിരുവനന്തപുരം: ഗവർണർക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ‘ഭരണഘടനാ വിരുദ്ധനായ ഗവർണറെ പിൻവലിക്കുക, ജനാധിപത്യം സംരക്ഷിക്കുക’ എന്നീ മുദ്രാവാക്യങ്ങളുയർത്തി പാളയം രക്തസാക്ഷി മണ്ഡപത്തിൽ എഐവൈഎഫ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് ആദർശ് കൃഷ്ണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ എസ് ജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, വൈസ് പ്രസിഡന്റ് പ്രസാദ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഭവ്യ കണ്ണൻ എന്നിവർ സംസാരിച്ചു.