Thursday, November 21, 2024
spot_imgspot_img
HomeKeralaഭരണഘടന വിരുദ്ധമായ പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുക; പ്രതിഷേധം എൻ അരുൺ ഉദ്ഘാടനം ചെയ്യും

ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുക; പ്രതിഷേധം എൻ അരുൺ ഉദ്ഘാടനം ചെയ്യും

രാജ്യത്ത് പൗരത്വ നിയമഭേദഗതി വിജ്ഞാപനങ്ങൾ പുറപ്പെടുവിപ്പിച്ച് വർഗ്ഗീയമായി ജനങ്ങളെ വിഭജിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഷേധം സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ഉദ്ഘാടനം ചെയ്യും. മതത്തിന്റെ പേരിൽ മനുഷ്യനെ ഭിന്നിപ്പിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദ​ഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് എഐവൈഎഫ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

മതനിരപേക്ഷ മൂല്യങ്ങളെ അട്ടിമറിച്ച് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള സംഘപരിവാർ ഹിഡൻ അജണ്ടയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത നടപടിയെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ് ആരോപിച്ചിരുന്നു.
ഭരണ ഘടന വിരുദ്ധവും മത നിരപേക്ഷ രാഷ്ട്രത്തിൽ മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് അംഗീകാരം നൽകുന്നതുമായ പൗരത്വ ഭേദഗതി നിയമം ബഹുസ്വര സമൂഹത്തിലെ ഒരു വിഭാഗം പൗരന്മാരുടെ അപരവത്കരണമാണ് ലക്ഷ്യം വെക്കുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares