ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനാർത്ഥം കേരളത്തിൽ നിന്ന് അടക്കം വ്യാപകമായി വിദ്യാർത്ഥികൾ വിദേശത്ത് പോകുന്ന സാഹചര്യമുണ്ടെന്ന് എഐവൈഎഫ്. എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ അവതരിപ്പിച്ച ഔദ്യോഗിക പ്രമേയത്തിലാണ് വിദ്യഭ്യാസ രംഗത്തെ തട്ടിപ്പിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഭീമമായ തുകകൾ നൽകി ഉന്നത ബിരുദം കരസ്ഥമാക്കുന്ന സാഹചര്യം നിലവിലുണ്ട്.
മോഹന വാഗ്ദാനങ്ങൾ നൽകി വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഇത്തരം സർവ്വകലാശാലകളകളും ഇടനിലക്കാരും പണം വാങ്ങിയതിനുശേഷം, നൽകിയ ഉറപ്പിൽ നിന്നും പിൻമാറുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കാനാവാതെ വരുന്ന സാഹചര്യം ഉണ്ടാകുന്നു. അതിലൂടെ ബാങ്ക് ലോൺ അടക്കമുള്ള ഭീമമായ കട ബാധ്യതയിലേക്ക് അവരെ തള്ളിവിടുന്നു.
ഇത്തരം സർവ്വകലാശാലകളിൽ നിന്നും എംബിബിഎസ് അടക്കമുള്ള ബിരുദങ്ങൾ കരസ്ഥമാക്കി എത്തുന്നവരുടെ സേവനങ്ങൾ ഉപകാരമായി കാണണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുത സാധ്യതകൾ തുറക്കുകയും ഇത്തരം വിദേശ സർവകലാശാലകളുടെ മേൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുവാൻ ഒരു മോണിറ്ററി സംവിധാനവും സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും എഐവൈഎഫ് സംസ്ഥാന ശിൽപശാലയിൽ ഔദ്യോഗിക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.