ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ഗൂഢശ്രമം നടക്കുന്നു എന്നാരോപിച്ച് വിരമിച്ച സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്കി. 21 വിരമിച്ച ജഡ്ജിമാരാണ് കത്തില്‍ ഒപ്പ് വെച്ചിരിക്കുന്നത്.
ജുഡീഷ്യറിക്ക് നേരെ ഉണ്ടാകുന്ന സമ്മര്‍ദങ്ങള്‍ ചെറുക്കാനുള്ള നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം.ആര്. ഷാ എന്നിവര്‍ കത്തില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് പി.എന്‍. രവീന്ദ്രനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന് കൈമാറിയ കത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്.